---
title: "പ്രിയക്കും മക്കള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി"
english_title: "A tearful farewell to Priya and her children at muliyagal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15448/a-tearful-farewell-to-priya-and-her-children muliyagal"
published_at: "2021-12-10T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b33ad7dedf6_kk.jpg"
keywords: []
---

# പ്രിയക്കും മക്കള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

> **Lead Summary:** **പേരാമ്പ്ര:** മുളിയങ്ങിലില്‍ കൂട്ട ആത്മഹത്യ ചെയ്ത അമ്മക്കും മക്കള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന താത്രാമൊഴി. ഇന്ന് മൂന്നരയോടെ മുളിയങ്ങല്‍ നടുക്കണ്ടിയിലെ വീട്ടിലെത്തിച്ച മൂവരുടെ മൃതദേഹത്തിന് അന്ത്യമൊഴിയേകാന്‍ നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.

## Article Content

**പേരാമ്പ്ര:** മുളിയങ്ങിലില്‍ കൂട്ട ആത്മഹത്യ ചെയ്ത അമ്മക്കും മക്കള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന താത്രാമൊഴി. ഇന്ന് മൂന്നരയോടെ മുളിയങ്ങല്‍ നടുക്കണ്ടിയിലെ വീട്ടിലെത്തിച്ച മൂവരുടെ മൃതദേഹത്തിന് അന്ത്യമൊഴിയേകാന്‍ നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ വീട്ട് മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചത് ആരെയും കരളലിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ ബന്ധുക്കളും നാട്ടുകാരും തേങ്ങുകയായിരുന്നു.

ദുരന്ത വിവരമറിഞ്ഞ് നാടിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ ഇവിടെ ഒഴുകിയെത്തി. പ്രിയ വിദ്യാര്‍ത്ഥിനിയുടെ വേര്‍പാട് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

മരിച്ചവരുടെ അന്ത്യാഭിലാഷമനുസരിച്ച് പ്രകാശന്റെ ശവകുടീരത്തിനടുത്ത് തന്നെ മൂന്ന് പേര്‍ക്കും ചിതയൊരുക്കി. ഇന്ന് കാലത്ത് മൂന്നരയോടെയാണ് മുളിയങ്ങലിലെ നടുക്കണ്ടി പ്രിയയും മക്കളായ പുണ്യ തീര്‍ത്ഥയും നിവേദ്യയും തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

മൂവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി നാലിന് പ്രിയയുടെ ഭര്‍ത്താവ് പ്രകാശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

പ്രകാശന്റെ മരണത്തിന് ശേഷം പ്രിയയും മക്കളും ആകെ അസ്വസ്ഥരായിരുന്നു. ഇതായിരുന്നു മരണകാരണമെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15448/a-tearful-farewell-to-priya-and-her-children muliyagal)